ഓസ്‌ട്രേലിയയിലെ പ്രമുഖ ലോ ഫേം ടോണിയോ ലോയേഴ്സ് സിഡ്നിയിൽ പുതിയ ഓഫീസ് ആരംഭിച്ചു

സിഡ്നി: ഓസ്‌ട്രേലിയയിലെ പ്രമുഖ ഫുൾ-സർവീസ് ലോ ഫേമുകളിൽ ഒന്നായ ‘ടോണിയോ ലോയേഴ്സ്’ (Tonio Lawyers) തങ്ങളുടെ പുതിയ ഓഫീസ് സിഡ്നിയിൽ ഔദ്യോഗികമായി തുറന്നു. ഓസ്‌ട്രേലിയയിലുടനീളം സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിഡ്നിയിൽ പുതിയ ശാഖയുടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഇമിഗ്രേഷൻ, ക്രിമിനൽ നിയമങ്ങൾ, ഫാമിലി ലോ, പ്രോപ്പർട്ടി, കോർപ്പറേറ്റ് & കൊമേഴ്‌സ്യൽ, പേഴ്‌സണൽ ഇൻജുറി തുടങ്ങിയ വിവിധ മേഖലകളിൽ വിദഗ്ദ്ധമായ നിയമസേവനങ്ങൾ സ്ഥാപനം ലഭ്യമാക്കുന്നുണ്ട്. സിഡ്നിയിലെ പുതിയ ശാഖ പ്രവർത്തനസജ്ജമായതോടെ പ്രദേശത്തുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും ബിസിനസുകൾക്കും കൂടുതൽ കൃത്യവും ഫലപ്രദവുമായ നിയമോപദേശങ്ങളും സഹായങ്ങളും എളുപ്പത്തിൽ ലഭ്യമാകും.

പ്രവാസികൾക്ക് വിശ്വസ്തതയോടെ നിയമസഹായങ്ങൾ ഉറപ്പാക്കുന്നതിൽ മുൻപന്തിയിലുള്ള ഈ സ്ഥാപനത്തിന്റെ സിഡ്നി ഓഫീസിന്റെ വരവ് നിരവധി പേർക്ക് പ്രയോജനകരമാകും.

സിഡ്നി ഓഫീസ് വിലാസവും വിവരങ്ങളും:

  • വിലാസം: 401/5 Celebration Drive, Bella Vista, NSW 2153, Australia
  • ഫോൺ: +61 494 780 871, +61 426 848 390
  • ഇമെയിൽ: sydoffice@toniolawyers.com.au
  • വെബ്സൈറ്റ്: https://toniolawyers.com.au/

ഓസ്‌ട്രേലിയയിൽ ബ്രിസ്‌ബെയ്‌നിലുള്ള കോർപ്പറേറ്റ് ഓഫീസിന് പുറമേ അഡ്‌ലെയ്ഡിലും ടോണിയോ ലോയേഴ്‌സിന് ശാഖകളുണ്ട്. കൂടാതെ ഇന്ത്യയിലെ കൊച്ചിയിലും യു.എ.ഇയിലെ ദുബായിലും സ്ഥാപനത്തിന് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *