ഹെലികോപ്റ്റർ യാത്ര ഔദ്യോഗിക ആവശ്യത്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി; ആരോപണങ്ങൾക്ക് വിശദീകരണം

തിരുവനന്തപുരം: ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള യാത്ര സ്വകാര്യ ആവശ്യത്തിനായിരുന്നെന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ പ്രയോജനപ്പെടുന്ന ഔദ്യോഗിക ആവശ്യത്തിനായാണ് യാത്ര നടത്തിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഒരു നിക്ഷേപക സംഘത്തെ കാണുന്നതിനായാണ് യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യം വന്ദേ ഭാരതിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തിരുന്നെങ്കിലും നിക്ഷേപക സംഘം നേരത്തേ കൂടിക്കാഴ്ച ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. യാത്ര നടത്തിയാലും ഇല്ലെങ്കിലും ഹെലികോപ്റ്ററിനായി 80 ലക്ഷം രൂപ നൽകേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

താൻ ഒരു പാർട്ടി പരിപാടിക്കല്ല പോയതെന്നും സർക്കാർ പ്രയോജനപ്പെടുന്ന ഔദ്യോഗിക ആവശ്യത്തിനായാണ് യാത്ര നടത്തിയതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. എന്നാൽ കൂടിക്കാഴ്ച നടത്തിയ നിക്ഷേപക സംഘത്തിന്റെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. അത് പരസ്യമാക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *