ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ കായിക സംഘത്തെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവരടക്കമുള്ള പ്രമുഖർ അഭിനന്ദിച്ചു. ഇന്ത്യൻ കായിക താരങ്ങളുടെ മിന്നുന്ന പ്രകടനത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

13 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ ആകെ 39 മെഡലുകൾ സ്വന്തമാക്കിയാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ നാലാം സ്ഥാനം കരസ്ഥമാക്കിയത്.

ഇന്നലെ ഗ്ലാസ്‌ഗോവിൽ നടന്ന പ്രൗഢഗംഭീരമായ സമാപന ചടങ്ങിൽ, 2030-ൽ നടക്കാനിരിക്കുന്ന അടുത്ത കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയ്ക്ക് ഗെയിംസിന്റെ ഔദ്യോഗിക പതാകയും ബാറ്റണും കൈമാറി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് അടുത്ത കോമൺവെൽത്ത് ഗെയിംസിന് അരങ്ങുണരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *