കെ.സി.എൽ 2026: കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ വീണ്ടും സലി സാംസൺ നയിക്കും; ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിലും നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സലി സാംസൺ നയിക്കും. അനുഭവസമ്പന്നനായ പേസ് ബൗളറും മുൻ ക്യാപ്റ്റനുമായ ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ.


ക്രിക്കറ്റ് ഇതിഹാസവും ടീം സഹഉടമയുമായ ക്രിസ് ഗെയിയിലാണ് ലണ്ടനിൽ വെച്ച് നായകന്മാരെ പ്രഖ്യാപിച്ചത്. ടീം ഉടമ സുഭാഷ് മാനുവലും ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ സീസണിൽ സലി സാംസണിന്റെ നായകത്വത്തിൽ കൊച്ചി ടീം കിരീടം നേടിയിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ് സലി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുന്നത്.


ടീമിന്റെ പുതിയ മുദ്രാവാക്യമായ “വൺസ് എ ബ്ലൂ ടൈഗേഴ്‌സ്, ഓൾവേയ്‌സ് എ ബ്ലൂ ടൈഗേഴ്‌സ്” ചടങ്ങിൽ ക്രിസ് ഗെയിൽ പ്രകാശനം ചെയ്തു. പുതിയ സീസണിൽ ടീമിനെ പിന്തുണയ്ക്കാൻ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നേരിട്ടെത്തുമെന്നും ഗെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സലി സാംസണിന്റെ മികച്ച നേതൃപാടവത്തിലും ബേസിൽ തമ്പിയുടെ അനുഭവസമ്പത്തിലും വരും സീസണിലും വലിയ പ്രതീക്ഷയുണ്ടെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *