ന്യൂസിലൻഡ് കമ്മ്യൂണിറ്റി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഇന്ത്യൻ റെയിൻബോ സംഘടനയ്ക്കും പ്രയാസ് തിയേറ്ററിനും തിളക്കമാർന്ന നേട്ടം

ഓക്ക്‌ലൻഡ്: ന്യൂസിലൻഡിലെ പ്രമുഖ കമ്മ്യൂണിറ്റി പുരസ്‌കാരങ്ങളിൽ തിളങ്ങി സൗത്ത് ഏഷ്യൻ കൂട്ടായ്മകൾ. 12-ാമത് ‘ഇന്ത്യൻ ന്യൂസ്‌ലിങ്ക് പുരസ്‌കാര’ ചടങ്ങിൽ ഇന്ത്യൻ റെയിൻബോ സംഘടന പ്രശസ്തമായ ‘ഇന്ത്യൻ ഒറിജിൻ പ്രൈഡ് ന്യൂസിലൻഡ് അവാർഡിന് അർഹരായി. സമൂഹത്തിന് നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തിയാണ് ഈ അംഗീകാരം. 2022-ൽ പ്രവർത്തനം ആരംഭിച്ച തങ്ങളുടെ സംഘടനയ്ക്ക് സ്വന്തം കമ്മ്യൂണിറ്റിയിൽ നിന്നുതന്നെ അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ചെയർമാൻ അരുൺ സോമ പ്രതികരിച്ചു.

അതേസമയം, ‘കീവി ഇന്ത്യൻ ഹാൾ ഓഫ് ഫെയിം’ പുരസ്‌കാരങ്ങളിൽ, പ്രവർത്തന രംഗത്ത് 20 വർഷം പൂർത്തിയാക്കിയ ‘പ്രയാസ്’ നാടക കൂട്ടായ്മ ആർട്സ് ആൻഡ് ഹെറിറ്റേജ് അവാർഡ് കരസ്ഥമാക്കി. ദാവൂദി ബോറ വിഭാഗത്തിനാണ് ‘കമ്മ്യൂണിറ്റി ഓർഗനൈസേഷൻ ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ചത്. ന്യൂസിലൻഡിലെ ആദ്യ വനിതാ സോളിസിറ്റർ ജനറലായ ഉന ജാഗോസിനെ ‘ഹാൾ ഓഫ് ഫെയിമിലേക്ക്’ തെരഞ്ഞെടുത്തു.

കൂടാതെ, രാജ്യത്തെ മാധ്യമ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഇന്ത്യൻ വീക്കെൻഡർ’, ‘ഇന്ത്യൻ ന്യൂസ്’ എന്നീ പത്രങ്ങൾ തമ്മിൽ സംയോജിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *