ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് എട്ടാം ക്ലാസുകാരിയായ കൊച്ചുമകൾ ക്വട്ടേഷൻ നൽകി; പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ

ആലപ്പുഴ: കരുവാറ്റയിൽ ശിവൻകുട്ടി എന്ന വയോധികനെ വീട്ടിനുള്ളിൽ കൈകാലുകൾ ബന്ധിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം കൊച്ചുമകളായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്വട്ടേഷൻ നൽകിയാണ് അപ്പൂപ്പനെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കൃത്യം നടത്തിയ പ്രായപൂർത്തിയാകാത്ത മറ്റ് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അപ്പൂപ്പനോടുള്ള കടുത്ത വിരോധമാണ് ക്രൂരമായ ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കൃത്യം നടത്തുന്ന സമയത്ത് പ്രതികൾ കൊച്ചുമകളെ വീഡിയോ കോൾ വിളിച്ച് കൊലപാതക ദൃശ്യങ്ങൾ തത്സമയം കാണിച്ചുകൊടുത്തതായും അന്വേഷണ സംഘം കണ്ടെത്തി.

കൊലപാതകത്തിന് ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണ്ണാഭരണങ്ങളും പ്രതികൾ കവർച്ച ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടർന്നു വരികയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട ഇത്തരം കൊടുംക്രൂരത നാടിനെയാകെ വലിയ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *