കുടുംബവഴക്കിനിടെ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു; പിതാവിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാങ്കുളം: ആനക്കുളത്ത് കുടുംബവഴക്കിനെത്തുടർന്ന് പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. ആനക്കുളം സ്വദേശി ജെസ്റ്റിൻ ജോസഫ് (27) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ജോയ് ജോസഫ് ഇരുമ്പുവടികൊണ്ട് ജെസ്റ്റിനെ അടിക്കുകയായിരുന്നു. മകൻ പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നതിനാൽ മാതാപിതാക്കൾ ഭയം കാരണം ബന്ധുവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ ഇന്ന് വീണ്ടും ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, തുടർന്നുണ്ടായ സംഘർഷത്തിൽ ജെസ്റ്റിന് ഗുരുതരമായി പരിക്കേറ്റ് ജീവൻ നഷ്ടമാവുകയുമായിരുന്നു.

സംഭവത്തിനു പിന്നാലെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ ജോയ് ജോസഫിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *