പഠിക്കാനെത്തിയ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ വലിയതുറയിൽ അറസ്റ്റിൽ

തിരുവനന്തപുരം: മദ്രസയിൽ പഠിക്കാനെത്തിയ പത്തു വയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകനെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയും വേളി മാധവപുരത്തെ മദ്രസയിലെ അധ്യാപകനുമായ എൻ. ഇസ്മായിൽ (58) ആണ് പിടിയിലായത്.

കഴിഞ്ഞ ഓഗസ്റ്റ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിൽ മതപഠനത്തിനെത്തിയ കുട്ടികളെ അധ്യാപകൻ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടികൾ ഭയത്തോടെ വിവരങ്ങൾ രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് രക്ഷിതാക്കൾ വലിയതുറ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ (POCSO) അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *