ഓസ്‌ലോ: നോർവേയിൽ പുതുതായി എത്തുന്ന അഭയാർഥികൾക്ക് നൽകിവരുന്ന ക്ഷേമ ആനുകൂല്യങ്ങളിൽ സമഗ്രമായ അഴിച്ചുപണി നിർദ്ദേശിച്ച് നോർവീജിയൻ സർക്കാർ. കൂടുതൽ ആളുകളെ തൊഴിൽരംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
പുതിയ പദ്ധതി പ്രകാരം, നോർവേയിലെത്തി ആദ്യ അഞ്ചു വർഷത്തേക്ക് അഭയാർഥികൾക്ക് സാധാരണ സാമൂഹിക സഹായങ്ങളും (social assistance) ഭവന ആനുകൂല്യങ്ങളും (housing benefits) ലഭിക്കില്ല. പകരം, തൊഴിൽ പങ്കാളിത്തവും നിബന്ധനകളും പാലിക്കുന്നതുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയൊരു സംയോജന ആനുകൂല്യമാണ് (integration benefit) ഇവർക്ക് അനുവദിക്കുക.

