ഓസ്‌ട്രേലിയയിലെ ആദ്യത്തെ പുതിയ അത്യാധുനിക മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

ഡബ്ബോ: ന്യൂ സൗത്ത് വെയിൽസിലെ ഡബ്ബോയിൽ ഓസ്‌ട്രേലിയയിലെ ആദ്യത്തെ അഡ്വാൻസ്ഡ് മലിനജല ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനസജ്ജമായി. പരമ്പരാഗത സംവിധാനങ്ങളേക്കാൾ 16 മടങ്ങ് ഉയർന്ന കാര്യക്ഷമതയുള്ള സാങ്കേതികവിദ്യയാണ് പ്ലാന്റിൽ നടപ്പിലാക്കിയിട്ടുള്ളതെന്ന് ഇത് വികസിപ്പിച്ച ട്രോയ് വാറി വ്യക്തമാക്കി. കുറഞ്ഞ ഊർജവും പരിമിതമായ രാസവസ്തുക്കളും മാത്രം ഉപയോഗിച്ച് മലിനജലം അതിവേഗം ശുദ്ധീകരിക്കാൻ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

7.8 മില്യൺ ഡോളർ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോടെ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്. പ്രതിവർഷം 700 മെഗാലിറ്റർ മലിനജലം ശുദ്ധീകരിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്. പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഡബ്ബോ മേഖലയിലെ ജലസുരക്ഷ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *