സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ 2026-2028 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.അമ്പതാം വാര്‍ഷികത്തിന്റെ നിറവിലെത്തി നില്ക്കുന്ന അസോസിയേഷന്റെ പുതിയ പ്രസിഡന്റായി മുരളി മേനോന് ചുമതലയേല്‍ക്കും.ജേക്കബ് തോമസ് ആണ് വൈസ് പ്രസിഡന്റ്.
അവനീഷ് പണിക്കര്‍ സെക്രട്ടറിയായും വിജയ് കുമാര്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കും.ട്രഷററായി നന്ദകുമാര്‍ വി, ജോയിന്റ് ട്രഷററായി രാജേഷ് നായര്‍ എന്നിവരെയും തിരഞ്ഞെടുത്തു.ജെയ്ബി ക്ലിയോഫസ്,രേഖ കൃഷ്ണന്, റോയ് വര്‍ഗീസ്,സംഗീത പിള്ള,ടോമി വര്‍ഗീസ് എന്നിവരാണ് പുതിയ ഭരണസമിതിയിലെ എക്സിക്യൂട്ടീവ് അംഗങ്ങള്‍. പബ്ലിക് ഓഫീസറായി ജയകുമാര്‍ സദാനന്ദ ചുമതല വഹിക്കും.
സിഡ്നിയിലെ പ്രവാസി മലയാളികളുടെ ചരിത്രത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച അസോസിയേഷന്,1976 മുതല്‍ പ്രവാസി സമൂഹത്തിന് നല്‍കിവരുന്ന സേവനങ്ങളുടെ തുടര്‍ച്ചയായി കൂടുതല്‍ ആര്‍ജ്ജവത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ടുപോകാന്‍ പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന് അംഗങ്ങള്‍ ആശംസിച്ചു.പുതിയ മാറ്റങ്ങളോടെയും പുതുമുഖങ്ങളുടെ പ്രാതിനിധ്യത്തോടെയും ചുമതലയേല്‍ക്കുന്ന ഭരണസമിതി, അമ്പത് വര്‍ഷങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ട് കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

