ബാങ്കോക്ക്: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ എത്രയും വേഗം പൂർത്തിയാകുമെന്ന ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കരാർ യാഥാർത്ഥ്യമാകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള വ്യാപാര മേഖലയ്ക്ക് കരുത്തേകാനും ഉപകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബാങ്കോക്കിൽ നടക്കുന്ന ഐ.എം.എഫ് – ലോകബാങ്ക് വാർഷിക യോഗത്തോടനുബന്ധിച്ച് ‘അറ്റ്ലാന്റിക് കൗൺസിൽ’ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി പുരോഗമിക്കുകയാണെന്നും ഇതിന്റെ ഒന്നാം ഘട്ടത്തിന് അന്തിമരൂപമായതായും കേന്ദ്ര ധനമന്ത്രി അറിയിച്ചു. ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതൽ വിപുലമാക്കുന്നതിന് കരാർ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

