അമേരിക്കയെ കണ്ണടച്ച് വിശ്വസിക്കാനാവില്ല, ഇന്ത്യ അങ്ങനെയല്ല’; തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിലപാട് വ്യക്തമാക്കി നെതന്യാഹു

ടെൽ അവീവ്: അമേരിക്കയുടെ വിദേശനയങ്ങളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ മുന്നിൽക്കണ്ട് ഇന്ത്യ ഉൾപ്പെടെയുള്ള വൻശക്തികളുമായി കൂടുതൽ തന്ത്രപ്രധാനമായ സഖ്യങ്ങൾ രൂപീകരിക്കാൻ ആഹ്വാനം ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പുതിയ സുരക്ഷാ നയരേഖ അവതരിപ്പിച്ച് സംസാരിക്കവെയാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന് ശേഷം ഇസ്രായേലിനോട് ശത്രുതാപരമായ മനോഭാവം പുലർത്തുന്ന ഒരു പ്രസിഡന്റ് ഭാവിയിൽ അധികാരത്തിൽ വന്നേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ അമേരിക്കയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്നത് സുരക്ഷിതമല്ലെന്നും, രാജ്യത്തിന്റെ ദീർഘകാല ഭാവിയും സുരക്ഷയും ഉറപ്പാക്കാൻ ഇന്ത്യയെപ്പോലുള്ള വിശ്വസനീയ പങ്കാളികളുമായി ബദൽ സഖ്യങ്ങൾ കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *