മെൽബണിൽ ആദ്യമായി ‘മലബാർ ഫെസ്റ്റ് ഓസ്‌ട്രേലിയ 2026’

മലബാറിന്റെ കലയും സംസ്കാരവും രുചിവൈവിധ്യങ്ങളും ഒരേ വേദിയിൽ; നവംബർ 13ന് Collingwood Town Hall-ൽ

മെൽബൺ: മലബാറിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും തനത് കലാരൂപങ്ങളും ഭക്ഷണ വൈവിധ്യങ്ങളും മെൽബണിലെത്തിക്കുന്ന ‘മലബാർ ഫെസ്റ്റ് ഓസ്‌ട്രേലിയ 2026’ നവംബർ 13ന് മെൽബണിലെ Collingwood Town Hall-ൽ അരങ്ങേറും.

Pakka Local & Thrive Together Australia സംയുക്തമായി സംഘടിപ്പിക്കുന്ന മലബാർ ഫെസ്റ്റ് നവംബർ 13, വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ നടക്കും.

മലബാറിന്റെ തനത് സംസ്കാരവും പാരമ്പര്യവും ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തുകയും പുതുതലമുറയ്ക്ക് മലബാറിന്റെ സാംസ്കാരിക പൈതൃകവുമായി കൂടുതൽ അടുത്തിടപഴകാനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

മലബാർ കൾച്ചറൽ പ്രോഗ്രാം

മലബാറിന്റെ പാരമ്പര്യ കലാരൂപങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന സാംസ്കാരിക പരിപാടിയാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ദഫ് മുട്ട്, ഒപ്പന, കളരിപ്പയറ്റ്, തെയ്യം തുടങ്ങിയ മലബാറിന്റെ തനത് കലാരൂപങ്ങൾ ഉൾപ്പെടുന്ന വിവിധ പരിപാടികൾ അരങ്ങേറും.

മലബാറിന്റെ കലയും സംഗീതവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്നതിനൊപ്പം, മെൽബണിലെ വിവിധ കലാകാരന്മാർക്കും കലാസംഘങ്ങൾക്കും അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള വേദി ഒരുക്കുക എന്നതും സംഘാടകരുടെ ലക്ഷ്യമാണ്.

മലബാർ കൾച്ചറൽ മാർക്കറ്റ്

മലബാറിന്റെ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാനുള്ള പ്രത്യേക അവസരമാണ് മലബാർ കൾച്ചറൽ മാർക്കറ്റ്. മലബാർ ഹട്ട്‌ ഒരുക്കുന്ന മലബാറിലെ വിവിദ തരം ബിരിയാണികൾ, മന്തി, ചട്ടിപ്പത്തിരി, പൊറാട്ട, ബീഫ്, കല്ലുമ്മക്കായ, കൈപോള, മുട്ടമാല മുതൽ വിവിധ പരമ്പരാഗത പലഹാരങ്ങളും ഭക്ഷണവിഭവങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന മലബാർ ഭക്ഷണങ്ങൾ ഇവിടെ ലഭ്യമാകും.

ഭക്ഷണത്തിന് പുറമെ പരമ്പരാഗത വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഫാഷൻ ആക്സസറികൾ, മെഹന്തി, വിവിധ ചെറുകിട ബിസിനസ് സംരംഭങ്ങൾ തുടങ്ങിയവയ്ക്കും മാർക്കറ്റിൽ അവസരമുണ്ടാകും. മെൽബണിലെ പ്രാദേശിക ചെറുകിട സംരംഭകർക്കും ബിസിനസുകൾക്കും അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും വലിയൊരു പ്രേക്ഷക സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനുള്ള വേദിയായും മലബാർ കൾച്ചറൽ മാർക്കറ്റ് മാറും.

ഹനാൻ ഷായുടെ പ്രത്യേക പരിപാടി

കേരളത്തിലെ സോഷ്യൽ മീഡിയ രംഗത്ത് ശ്രദ്ധേയനായ വ്യക്തിയും ഗായകനും ബ്ലോഗിലൂടെ സുപരിചിതനുമായ ഹനാൻ ഷായും ഈച്ചുവും അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയും മലബാർ ഫെസ്റ്റിന്റെ പ്രധാന ആകർഷണമായിരിക്കും. സംഗീതവും വിനോദവും സമന്വയിപ്പിക്കുന്ന പ്രത്യേക പ്രകടനം ഫെസ്റ്റിന് കൂടുതൽ ആവേശം പകരുമെന്ന് സംഘാടകർ അറിയിച്ചു.

എല്ലാവർക്കും സ്വാഗതം

മലബാറിന്റെ സംസ്കാരവും കലയും ഭക്ഷണവും ഒരേ വേദിയിൽ അനുഭവിക്കാനുള്ള അവസരമാണ് മലബാർ ഫെസ്റ്റ് ഓസ്‌ട്രേലിയയിലൂടെ ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

മലബാർ കൾച്ചറൽ പ്രോഗ്രാമും ഹനാൻ ഷാ ഷോയും ടിക്കറ്റ് അടിസ്ഥാനത്തിലുള്ള പരിപാടികളായിരിക്കും. അതേസമയം, മലബാർ കൾച്ചറൽ മാർക്കറ്റും ഫുഡ് കോർട്ടും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാവുന്നതാണ്.

മെൽബണിലെ മലയാളി സമൂഹത്തെയും മലബാർ സ്നേഹികളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുപോലെ പങ്കെടുപ്പിച്ച് മലബാറിന്റെ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കുന്ന ഒരു വലിയ കൂട്ടായ്മയായി മലബാർ ഫെസ്റ്റിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

മലബാർ ഫെസ്റ്റ് ഓസ്‌ട്രേലിയ 2026
📅 2026 നവംബർ 13, വെള്ളിയാഴ്ച
⏰ വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ
📍 Collingwood Town Hall, Melbourne

റിപ്പോർട്ട് തയ്യാറാക്കിയത്: റഫീഖ് പട്ടാമ്പി

Leave a Reply

Your email address will not be published. Required fields are marked *