ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗം; രാജ്‌നാഥ് സിംഗ് ഫിലിപ്പീൻസിലേക്ക് തിരിച്ചു

ന്യൂഡൽഹി: പതിമൂന്നാമത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ (ADMM-Plus) പങ്കെടുക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഫിലിപ്പീൻസിലെ സെബുവിലേക്ക് യാത്രതിരിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുപ്രധാനമായ പ്രതിരോധ-തന്ത്രപരമായ കൂടിയാലോചനകൾക്ക് വഴിയൊരുക്കുന്ന നിർണായക വേദിയാണ് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനമെന്ന് അദ്ദേഹം വ്യക്തമാക്കി.

മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനും കൂട്ടായ സാമ്പത്തിക-സുരക്ഷാ വളർച്ച ഉറപ്പാക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് യാത്രയ്ക്ക് മുന്നോടിയായി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *