മെൽബൺ: ഓസ്ട്രേലിയയിലെ പൊതു ആശുപത്രികളുടെ ഗൂഗിൾ റിവ്യൂ വിശകലനത്തിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ റേറ്റിങ് ലഭിച്ച പൊതു ആശുപത്രിയായി മെൽബണിലെ വെറിബി മെഴ്സി ഹോസ്പിറ്റൽ രാജ്യത്ത് ഏറ്റവും മോശം റേറ്റിങ് ലഭിച്ച ആദ്യ നാല് ആശുപത്രികളിൽ മൂന്നെണ്ണവും വിക്ടോറിയ സംസ്ഥാനത്തു നിന്നുള്ളതാണെന്ന കണക്കുകളും പുറത്തുവന്നു.
എപ്പിങ്ങിലെ നോർത്തേൺ ഹോസ്പിറ്റൽ പട്ടികയിൽ രണ്ടാം സ്ഥാനത്തും, ബെർവിക്കിലെ കേസി ഹോസ്പിറ്റൽ നാലാം സ്ഥാനത്തുമാണ് ഉള്ളത്. വലിയ തോതിലുള്ള അതൃപ്തിയാണ് ഈ ആശുപത്രി കളിൽ എത്തിയ രോഗികളും ബന്ധുക്കളും ഗൂഗിൾ റിവ്യൂസിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി സർക്കാർ പുതിയ ഇടപെടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനും അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ബെൻ കരോൾ സർക്കാർ വ്യക്തമാക്കി.

