കോവിഡ് കാലത്തെ ഭക്ഷണ-ജ്യൂസ് കുടിശ്ശിക നാലര ലക്ഷം രൂപ; പിണറായി വിജയനെതിരെ നിയമസഭയിൽ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന കാലഘട്ടത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും മുൻ മന്ത്രിമാരുടെ സ്റ്റാഫുകളും പാർട്ടി സെക്രട്ടറിയും ചേർന്ന് കഴിച്ച ഭക്ഷണത്തിന്റെയും ജ്യൂസിന്റെയും ഇനത്തിൽ നാലര ലക്ഷം രൂപയുടെ കുടിശ്ശിക ബാക്കിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വെളിപ്പെടുത്തി. ഈ ബാധ്യതകളെല്ലാം നിലവിലെ സർക്കാർ തന്നെ കൊടുത്തുതീർക്കുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിനിടെ അടിയന്തര പ്രമേയ ചർച്ചയിൽ മറുപടി പ്രസംഗം നടത്തവെയാണ് മുൻ ഭരണനേതൃത്വത്തിനെതിരെ ആരോഗ്യമന്ത്രി രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *