പാചക എണ്ണയുടെ പുനരുപയോഗം തടയാൻ ഓപ്പറേഷൻ തെളിമ; വ്യാപക പരിശോധന, ഉപയോഗശൂന്യമായ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു

പാലക്കാട്‌: പലഹാരങ്ങളും എണ്ണക്കടികളും തയാറാക്കുന്ന സ്ഥാപനങ്ങളിൽ ഉപയോഗിച്ച പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ തെളിമ’ പരിശോധന ഊർജിതമാക്കി. വകുപ്പിന്റെ മൂന്ന് സ്പെഷ്യൽ സ്ക്വാഡുകളുടെ നേതൃത്വത്തിൽ ജില്ലയിലെ 12 നിർമ്മാണ യൂണിറ്റുകളിലാണ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് പിഴ നോട്ടീസും ഒരു സ്ഥാപനത്തിന് ന്യൂനതകൾ പരിഹരിക്കാനുള്ള ഇംപ്രൂവ്‌മെന്റ് നോട്ടീസും കൈമാറി.

മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ ഒൻപത് സാമ്പിളുകൾ തത്സമയം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് തെളിഞ്ഞ 12 ലിറ്റർ പാചക എണ്ണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുതന്നെ നശിപ്പിച്ചു. ഓപ്പറേഷൻ തെളിമയുടെ രണ്ടാംഘട്ട പരിശോധനകളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി വരുംദിവസങ്ങളിലും ജില്ലയിൽ പരിശോധനകൾ കർശനമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സി.എസ്. രാജേഷ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *