ഇടുക്കിയിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് വെടിവെച്ച് മരിച്ചു

ഇടുക്കി: പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ജോലിസ്ഥലത്തെത്തി കമ്പിവടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് മരിച്ചു. ഇടുക്കി കുഴിതൊളുവിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കുഴിതൊളു പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ശ്രീജയെയാണ് ഭർത്താവ് സന്തോഷ് ആക്രമിച്ചത്.

പോസ്റ്റ് ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ സന്തോഷ് കൈവശമുണ്ടായിരുന്ന കമ്പിവടികൊണ്ട് ശ്രീജയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കയ്യിലുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *