പനച്ചമൂട് ഷാജഹാന് എൻ.സി.ഡി.സി എക്സലൻസ് ലീഡർഷിപ്പ് അവാർഡ്

അഞ്ചൽ: ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് നേഷൻസ് ഗ്ലോബലുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിലിന്റെ (എൻ.സി.ഡി.സി) എക്സലൻസ് ലീഡർഷിപ്പ് അവാർഡിന് സാംസ്കാരിക പ്രവർത്തകൻ പനച്ചമൂട് ഷാജഹാൻ അർഹനായി. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റും ‘പാട്ടിന്റെ കൂട്ടുകാർ’ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് അദ്ദേഹം.

നവംബർ 14-ന് അഞ്ചൽ ബാബാജി ഹാളിൽ നടക്കുന്ന ചടങ്ങിൽ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ അവാർഡ് സമ്മാനിക്കും. ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡറും എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനറുമായ ബാബ അലക്സാണ്ടർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ചടങ്ങിൽ മുൻ പുനലൂർ മുനിസിപ്പൽ വൈസ് ചെയർമാൻ ധർമ്മരാജൻ, ഉമ്മൻചാണ്ടി ആശ്രയ കേന്ദ്രം പ്രസിഡന്റ് എം.ഇ. അനസ്, വോളിബോൾ താരം നിസാർ കെ. നിലവ് എന്നിവരെയും ആദരിക്കും. കേരള കൗമുദി റിപ്പോർട്ടർ ജഗദീഷ് അഞ്ചൽ, കല്ലമ്പലം ഓക്സ്ഫോർഡ് സ്കൂൾ സീനിയർ പ്രിൻസിപ്പൽ അജ്മൽ സുലൈമാൻ, ലൈബ്രേറിയൻ സൗമ്യ ഷംനാദ്, എൻ.സി.ഡി.സി പി.ആർ.ഒമാരായ ഷെഹിന ആസിഫ്, അൻസ സമീർ എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *