ലണ്ടന്‍: ലണ്ടനിലെ ചരിത്ര സ്മാരകമായ ഇന്ത്യ ഹൗസ് മഹാരാഷ്ട്ര ഗവണ്‍മെന്റ് വാങ്ങും. സ്വാതന്ത്ര്യ സമരകാലത്ത് നിരവധി ദേശീയ നേതാക്കള്‍ ഇവിടെ താമസിച്ചിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യന്‍ ദേശീയതയോട് ആഭിമുഖ്യമുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ സ്ഥിരം സന്ദര്‍ശന സ്ഥലം കൂടിയായിരുന്നു ഈ കെട്ടിടം. 1905ല്‍ ശ്യാംജി കൃഷ്ണ വര്‍മ വിദ്യാര്‍ഥി ഹോസ്റ്റലായി ആരംഭിച്ച കെട്ടിടമാണ് പില്‍ക്കാലത്ത് ഇന്ത്യ ഹൗസ് എന്ന പേരില്‍ അറിയപ്പെട്ടത്.
ഒരിക്കല്‍ സവര്‍ക്കര്‍ താമസിക്കുക കൂടി ചെയ്തിട്ടുള്ള ഇന്ത്യ ഹൗസ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വന്തമാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് നാസിക്കില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ്. ഇതേ തുടര്‍ന്ന് അതിനായുള്ള ശ്രമങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സാംസ്‌കാരിക മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് കെട്ടിടം വാങ്ങുന്നതിനുള്ള അവസാന തീരുമാനം കൈക്കൊള്ളുന്നത്. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉന്നതതല സംഘം കഴിഞ്ഞ കുറേ നാളുകളായി കെട്ടിടം വാങ്ങുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയായിരുന്നു. ഇവര്‍ തയ്യാറാക്കുന്ന പഠന റിപ്പോര്‍ട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനു സമര്‍പ്പിക്കും. അതിനുശേഷമായിരിക്കും വാങ്ങള്‍ നടപടികള്‍ ആരംഭിക്കുക.

