വാഷിംഗ്ടൺ/വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ യേശുക്രിസ്തുവിനോട് ഉപമിക്കുന്ന തരത്തിലുള്ള കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ച ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നു.
ട്രംപിന്റെ ‘ട്രൂത്ത് സോഷ്യൽ’ (Truth Social) പ്ലാറ്റ്‌ഫോമിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. തന്നെ യേശുവിനോട് ഉപമിക്കുന്ന തരത്തിലുള്ള ഈ ചിത്രം മതവിശ്വാസികളെ അപമാനിക്കുന്നതാണെന്ന ആക്ഷേപം ശക്തമാണ്.

