വന്യജീവി അപകടങ്ങൾ കുറയ്ക്കാൻ എഐ മുന്നറിയിപ്പ് സംവിധാനം

കാൻബറ: ഓസ്‌ട്രേലിയയിലെ കാൻബറയ്ക്ക് സമീപമുള്ള മൊണാരോ ഹൈവേയിൽ വന്യജീവികളും വാഹനങ്ങളും കൂട്ടിയിടിച്ചുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനായി നിർമിതബുദ്ധി (AI) അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം പരീക്ഷിക്കുന്നു. തെർമൽ, ഒപ്റ്റിക്കൽ ക്യാമറകൾ ഉപയോഗിച്ച് കങ്കാരു, മാൻ, വോംബാറ്റ് തുടങ്ങിയ മൃഗങ്ങളുടെ സാന്നിധ്യം മുൻകൂട്ടി കണ്ടെത്തി സ്മാർട്ട് ബോർഡുകളിൽ ‘Animal on road – slow down’ എന്ന മുന്നറിയിപ്പ് സന്ദേശം പ്രദർശിപ്പിക്കുന്നതാണ് ഈ സംവിധാനം.

മിഷേലാഗോയിലെ (Michelago) 300 മീറ്റർ റോഡ് ഭാഗത്താണ് നിലവിൽ ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം നടക്കുന്നത്. ഈ പരീക്ഷണം വിജയകരമാകുന്നതോടെ കൂടുതൽ അപകടസാധ്യതയുള്ള മറ്റ് മേഖലകളിലേക്കും സംവിധാനം വ്യാപിപ്പിക്കാനാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *