ഇംഗ്ലണ്ടിലെ പോർട്സ്മൗത്തിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു

പോർട്സ്മൗത്ത്: ഇംഗ്ലണ്ടിലെ പോർട്സ്മൗത്തിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായി തുടരുന്നു. ഈ മാസം ആദ്യത്തിൽ ഏകദേശം 140 കുടിയേറ്റക്കാരുമായി എത്തിയ ബോട്ട് നഗരത്തിലെ തീരത്ത് എത്തിച്ചതിന് പിന്നാലെയാണ് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്.

നൂറുകണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തത്. ‘സ്റ്റോപ്പ് ദി ബോട്ട്സ്’ (ബോട്ടുകൾ തടയുക) എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രതിഷേധക്കാർ, അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരെ തിരിച്ചയക്കണമെന്നും ശക്തമായി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *