ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ട്രീസ ജോളിക്കും മുഹമ്മദ് അജ്മലിനും അർജുന അവാർഡ്

ന്യൂഡൽഹി: 2025-ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ബാഡ്മിന്റൺ താരം ട്രീസ ജോളിയും അത്ലറ്റ് മുഹമ്മദ് അജ്മലും ഉൾപ്പെടെ 17 കായികതാരങ്ങൾ രാജ്യത്തിന്റെ അഭിമാനമായ അർജുന അവാർഡിന് അർഹരായി.

4×400 മീറ്റർ റിലേയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാലക്കാട് സ്വദേശിയാണ് മുഹമ്മദ് അജ്മൽ. കണ്ണൂർ സ്വദേശിനിയാണ് ബാഡ്മിന്റൺ താരം ട്രീസ ജോളി. ഗായത്രി ഗോപിചന്ദ്, തേജസ്വിൻ ശങ്കർ, വിദിത് ഗുജറാത്തി തുടങ്ങിയ പ്രമുഖ താരങ്ങളും ഇത്തവണത്തെ അർജുന അവാർഡ് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള അർജുന പുരസ്കാരത്തിന് ഇന്ത്യൻ ഫുട്ബോൾ മുൻ താരം ഇസൈയ്യ അരുമൈനായഗം അർഹനായി.

അത്‌ലറ്റിക്‌സ്, ബോക്സിങ്, ഷൂട്ടിങ്, ഗുസ്തി എന്നീ കായിക ഇനങ്ങളിലായി മികച്ച സേവനം അനുഷ്ഠിച്ച അഞ്ച് കായിക പരിശീലകർക്ക് ദ്രോണാചാര്യ അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *