തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ആരോഗ്യ-അപകട ഇൻഷുറൻസ് സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയായ ‘നോർക്ക കെയർ പ്ലസ്’ പദ്ധതിയുടെ രണ്ടാംഘട്ട എൻറോൾമെന്റും ഇതിനായുള്ള വെബ് പോർട്ടലും ഉദ്ഘാടനം ചെയ്തു.
5 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകുന്ന പദ്ധതിയിലൂടെ, കേരളത്തിലെ 688 ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 24,000-ത്തോളം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാണ്. നോർക്ക പ്രവാസി ഐ.ഡി., സ്റ്റുഡന്റ് ഐ.ഡി., അല്ലെങ്കിൽ എൻ.ആർ.കെ. (NRK) ഐ.ഡി. ഉള്ളവർക്ക് തങ്ങൾക്കും കുടുംബത്തിനും (80 വയസ്സ് വരെയുള്ള മാതാപിതാക്കൾ ഉൾപ്പെടെ) പദ്ധതിയുടെ ഭാഗമാകാം. സെപ്റ്റംബർ 18 വരെ നോർക്ക റൂട്ട്സ് (NORKA Roots) വെബ്‌സൈറ്റ് വഴിയോ ‘NORKA Care Plus’ മൊബൈൽ ആപ്പ് വഴിയോ പ്രവാസികൾക്ക് പദ്ധതിയിൽ എൻറോൾ ചെയ്യാവുന്നതാണ്.

