കാൻബറ: ഓസ്ട്രേലിയയിലെ ചൂതാട്ട നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള ചർച്ചകൾ പാർലമെന്റിൽ തുടരുകയാണ്. ചൂതാട്ടത്തിലേക്ക് ആളുകളെ ആകർഷിക്കുന്ന ബോണസ് ഉൾപ്പെടെയുള്ള ഓഫറുകളിലും വാഗ്ദാനങ്ങളിലും നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ തയ്യാറാണെങ്കിലും, ടിവിയിലും ഓൺലൈനിലും നൽകുന്ന ചൂതാട്ട പരസ്യങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. കുട്ടികളെ ചൂതാട്ടം സ്വാധീനിക്കുന്നത് തടയാൻ പരസ്യങ്ങൾക്ക് കർശന നിയന്ത്രണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. പരസ്യങ്ങളുടെ കാര്യത്തിലുള്ള ഈ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാലാണ് പുതിയ നിയമം പാസാക്കുന്നതിനുള്ള ചർച്ചകൾ നീളുന്നത്.
ഓസ്ട്രേലിയൻ ചൂതാട്ട നിയമം; പരസ്യങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ സർക്കാർ

