തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജി സമർപ്പിച്ചു. ഇന്ന് വൈകുന്നേരം രാജ്ഭവനിലെത്തി ഗവർണറെ കണ്ട അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിയുടെ രാജി ഗവർണർ സ്വീകരിച്ചു.
തിരഞ്ഞെടുപ്പ് ഫലം പൂർണ്ണമായും പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്. പരാജയത്തിന്റെ പശ്ചാത്തലത്തിൽ നാളെ നടക്കാനിരുന്ന മന്ത്രിസഭാ യോഗം ഒഴിവാക്കിയിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

