മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകാൻ സാധ്യത; ദീപ ദാസ് മുന്‍ഷി ഇന്ന് തിരുവനന്തപുരത്ത്

കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിപദ പ്രഖ്യാപനവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്കിടെ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കേരളത്തിന്റെ ചുമതലയുള്ള നേതാവ് ദീപാ ദാസ് മുൻഷി ഇന്ന് തിരുവനന്തപുരത്ത് എത്തും.

ഇന്ന് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനകളാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്നത്.മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളിലായി കോണ്‍ഗ്രസ് അകത്തളങ്ങളില്‍ ശക്തമായിരുന്നു.

ഹൈക്കമാന്‍ഡ് തലത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നതായും അന്തിമ തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിച്ചേരുകയാണെന്നുമാണ് വിവരം.അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് അന്തിമ തീരുമാനം ഉചിതമായ സമയത്ത് അറിയിക്കുമെന്ന് ദീപ ദാസ് മുന്‍ഷി നേരത്തെ വ്യക്തമാക്കിയിരുന്നു. �

Leave a Reply

Your email address will not be published. Required fields are marked *