ലിവ്-ഇൻ പങ്കാളിക്കും ഗാർഹിക പീഡന നിയമ സംരക്ഷണം; സുപ്രീം കോടതിയുടെ ചരിത്രവിധി

ന്യൂഡൽഹി: വിവാഹത്തിന് തുല്യമായ ദീർഘകാല ലിവ്-ഇൻ ബന്ധങ്ങളിൽ കഴിയുന്ന സ്ത്രീകൾക്കും പങ്കാളിയിൽ നിന്ന് നേരിടുന്ന ഗാർഹിക പീഡനങ്ങൾക്കെതിരെ പരാതിപ്പെടാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി. മുൻ ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി) 498എ വകുപ്പ് പ്രകാരമുള്ള ക്രൂരതയ്‌ക്കെതിരെയുള്ള നിയമസംരക്ഷണം ഇത്തരം ലിവ്-ഇൻ പങ്കാളികൾക്കും ലഭ്യമാകുമെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കി. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടാണ് ബെഞ്ചിന്റെ ഈ നിർണ്ണായക ഉത്തരവ്.

എന്നാൽ ഈ നിയമവ്യാഖ്യാനം 498എ പ്രകാരമുള്ള നടപടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും മറ്റ് ക്രിമിനൽ, സിവിൽ നിയമങ്ങളിലേക്ക് ഇത് സ്വമേധയാ ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഗാർഹിക അന്തരീക്ഷത്തിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ ക്രൂരതകളിൽ നിന്നും പീഡനങ്ങളിൽ നിന്നും സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വകുപ്പ് കൊണ്ടുവന്നത്. നിയമപരമായ വിവാഹം കഴിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് ഈ നിയമത്തിന്റെ പ്രാഥമിക ലക്ഷ്യം ഇല്ലാതാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *