മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട, ബുക്ക് ചെയ്ത് എത്തിയാൽ മതി; ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ആരംഭിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം കൂടുതൽ സുഗമവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ട് വെർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു. ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും മണിക്കൂറുകളോളം വരിനിൽക്കുന്ന ഭാരം ഒഴിവാക്കുന്നതിനുമായി പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് ദേവസ്വം തുടക്കമിട്ടിരിക്കുന്നത്.

ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വെർച്വൽ ക്യൂ സംവിധാനത്തിന്റെ ഏകോപനം പൂർത്തിയാക്കിയിട്ടുള്ളത്. ഈ സംവിധാനത്തിലൂടെ ഭക്തർക്ക് മുൻകൂട്ടി സമയം ബുക്ക് ചെയ്ത് കൃത്യസമയത്ത് എത്തി സുഗമമായി ദർശനം നടത്തി മടങ്ങാനാകും

Leave a Reply

Your email address will not be published. Required fields are marked *