ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിന് ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ 3-1ന് പരാജയപ്പെടുത്തി.അലക്സാണ്ടർ ഇസാക് (35’), ആൻഡ്രൂ റോബർട്ട്സൺ (40’), ഫ്ലോറിയൻ വിർട്സ് (90+6’) എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. ക്രിസ്റ്റൽ പാലസിനായി ഡാനിയൽ മുനോസ് (71’) ആശ്വാസഗോൾ നേടി.

ഈ വിജയത്തോടെ ലിവർപൂൾ 58 പോയിന്റുമായി ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി.മത്സരം നടന്നത് ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *