വൈറ്റ് ഹൗസ് ഡിന്നർ വെടിവെപ്പ്: പ്രതിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്

വാഷിംഗ്ടൺ ഡി.സി.യിലെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിനിടെ ഉണ്ടായ വെടിവെപ്പ് സംഭവത്തിലെ പ്രതിയുടെ ചിത്രം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടു.ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിനിടെ സുരക്ഷാ പരിശോധന മേഖലയ്ക്ക് സമീപമാണ് വെടിവെപ്പ് നടന്നത്. സംഭവത്തിന് പിന്നാലെ ട്രംപിനെയും ഫസ്റ്റ് ലേഡി മെലാനിയ ട്രംപിനെയും അടക്കം ഉന്നത നേതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചിരുന്നു.

പ്രതിയെ പൊലീസ് പിടികൂടിയതായും ട്രംപ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് പ്രതിയുടെ ചിത്രം പങ്കുവച്ചത്.പ്രാഥമിക അന്വേഷണത്തിൽ പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന് സൂചന. ഇയാൾ തോക്കുകൾ ഉൾപ്പെടെ ആയുധങ്ങളുമായി എത്തിയിരുന്നുവെന്നാണ് വിവരം.

സംഭവത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റെങ്കിലും ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ഗുരുതര പരിക്കുകൾ ഒഴിവായി. മറ്റ് ആരും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.സംഭവത്തെ തുടർന്ന് പരിപാടി റദ്ദാക്കുകയും അന്വേഷണം പുരോഗമിക്കുകയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *