ഡിജിറ്റൽ യുഗത്തിൽ നിന്ന് പണമിടപാടുകളിലേക്ക്; സ്വീഡൻ വീണ്ടും കറൻസി നോട്ടുകളിലേക്ക് മടങ്ങുന്നു

ഡിജിറ്റൽ യുഗത്തിൽ നിന്ന് പണമിടപാടുകളിലേക്ക്; സ്വീഡൻ വീണ്ടും കറൻസി നോട്ടുകളിലേക്ക് മടങ്ങുന്നു
സ്റ്റോക്ക്‌ഹോം: ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ (Cashless) സമൂഹമാകാൻ മുന്നേറിയ സ്വീഡൻ, സുരക്ഷാ കാരണങ്ങളും അടിയന്തര സാഹചര്യങ്ങളും മുൻനിർത്തി വീണ്ടും കറൻസി നോട്ടുകളുടെ ഉപയോഗത്തിലേക്ക് മടങ്ങുന്നു.

യുദ്ധസാധ്യതകൾ, സൈബർ ആക്രമണങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങളിലെ തകരാറുകൾ എന്നിവ നേരിടുന്നതിനായി കറൻസി നോട്ടുകൾ കൈവശം സൂക്ഷിക്കാൻ സ്വീഡിഷ് സെൻട്രൽ ബാങ്കായ ‘റിക്സ്ബാങ്ക്’ (Sveriges Riksbank) പൗരന്മാർക്ക് കർശന നിർദ്ദേശം നൽകി.


ഇതിൻ്റെ ഭാഗമായി രാജ്യത്തെ മുതിർന്ന ഓരോ വ്യക്തിയും തങ്ങളുടെ വീടുകളിൽ കുറഞ്ഞത് 1,000 ക്രോണർ (ഏകദേശം 107 യുഎസ് ഡോളർ) എങ്കിലും കറൻസി നോട്ടുകളായി സൂക്ഷിക്കണമെന്ന് ബാങ്ക് ശുപാർശ ചെയ്തു. അടിയന്തര ഘട്ടങ്ങളിൽ ഒരു ആഴ്ചത്തെ അവശ്യസാധനങ്ങൾ വാങ്ങാൻ ഈ തുക ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.


നിയമനിർമ്മാണവുമായി സർക്കാർ
ഡിജിറ്റൽ പേയ്‌മെന്റുകൾ പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായാൽ ജനങ്ങൾക്ക് പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ പാർലമെന്റിൽ പുതിയ ബിൽ അവതരിപ്പിച്ചു. ഇതനുസരിച്ച് രാജ്യത്തെ സൂപ്പർമാർക്കറ്റുകളും ഫാർമസികളും നിർബന്ധമായും ക്യാഷ് (പണം) സ്വീകരിച്ചിരിക്കണം. കൂടാതെ, ഉപഭോക്താക്കൾക്ക് പണം നിക്ഷേപിക്കാനുള്ള സൗകര്യം ബാങ്കുകൾ ഉറപ്പുവരുത്തണമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *