ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി ഇന്ത്യയിൽ; നാളെ മോദിയുമായി ഉച്ചകോടി ചർച്ച

ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ന്യൂഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. സന്ദർശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 16-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ തകായിച്ചി പങ്കെടുക്കും.

ഉച്ചകോടിയിൽ വ്യാപാരം, നിക്ഷേപം, നിർണായക ധാതുക്കൾ, അർധചാലക (സെമികണ്ടക്ടർ) മേഖല, ഊർജസുരക്ഷ, സാങ്കേതികവിദ്യ, പ്രതിരോധ സഹകരണം, സ്വതന്ത്രവും തുറന്നതുമായ ഇൻഡോ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രധാനമായും ചർച്ചയാകും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപ്രധാനവും സാമ്പത്തികവുമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് സന്ദർശനം ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *