കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവിന് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധ നേടിയ യുവതിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല സംരക്ഷണം നീട്ടണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്.

യുവതിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഫർമാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ പ്രത്യേക കോടതി നേരത്തേ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഫർമാൻ വീണ്ടും കേരള ഹൈക്കോടതിയെ സമീപിച്ചത്.

ഇതിന് മുമ്പ് മധ്യപ്രദേശിലെ കോടതിയെ സമീപിക്കാൻ ഫർമാനു ഒരു മാസത്തെ സമയം അനുവദിച്ച് അതുവരെ അറസ്റ്റ് തടഞ്ഞുള്ള സംരക്ഷണം ഹൈക്കോടതി നൽകിയിരുന്നു. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ തള്ളപ്പെട്ട സാഹചര്യത്തിൽ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് വീണ്ടും നീട്ടണമെന്നും പോലീസ് സംരക്ഷണം തുടരണമെന്നും ആവശ്യപ്പെട്ട ഹർജിയാണ് ഇപ്പോൾ കോടതി തള്ളിയത്.

ഹൈക്കോടതിയുടെ പുതിയ ഉത്തരവിനെ തുടർന്ന് മുഹമ്മദ് ഫർമാനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ മധ്യപ്രദേശ് പോലീസ് ശക്തമാക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *