ന്യൂഡൽഹി: ഡൽഹിയിലെ മുകുന്ദ്പൂർ പ്രദേശത്ത് ഗ്യാസ് സിലിണ്ടർ സ്ഫോടനത്തെ തുടർന്ന് വീട് തകർന്നുവീണ് ആറുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണമായും തകർന്നുവീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സംഘവും രക്ഷാപ്രവർത്തനം നടത്തി.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഗ്യാസ് ചോർച്ചയെ തുടർന്നുണ്ടായ സിലിണ്ടർ സ്ഫോടനമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ സ്ഥലത്ത് വിശദമായ പരിശോധന നടത്തി.അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് ഉൾപ്പെടെയുള്ള അധികൃതർ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

