സാംസ്കാരിക സഹകരണത്തിന് കരാറൊപ്പിട്ട് ഇന്ത്യയും ബെലാറസും

ന്യൂഡൽഹി: ഇന്ത്യയും ബെലാറസും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള സഹകരണ കരാറിൽ (Programme of Cooperation in Culture) ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ന്യൂഡൽഹിയിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയ സെക്രട്ടറി വിവേക് അഗർവാളും ബെലാറസ് സാംസ്കാരിക വകുപ്പ് ഒന്നാം ഡെപ്യൂട്ടി മന്ത്രി അലിയാക്‌സാണ്ടർ സിഡോറെങ്കയും തമ്മിൽ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പിട്ടത്.

നാടകവേദി, മ്യൂസിയങ്ങൾ, ദൃശ്യകലകൾ, സാംസ്കാരിക മേളകൾ തുടങ്ങി പരസ്പര താൽപ്പര്യമുള്ള വിവിധ മേഖലകളിലെ ആശയവിനിമയത്തിലൂടെയും സഹകരണത്തിലൂടെയും സാംസ്കാരിക ബന്ധം ആഴത്തിലാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കുന്നതിനുമുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ കരാറെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *