ഇന്ത്യയുടെ പാരമ്പര്യം വരുംതലമുറയ്ക്കായി സംരക്ഷിക്കും; സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: ഭാരതത്തിന്റെ അതിപുരാതനവും ശ്രേഷ്ഠവുമായ സാംസ്കാരിക പാരമ്പര്യം വരുംതലമുറകൾക്കായി പകർന്നുനൽകുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ നടന്ന ‘സോമനാഥ് അമൃത് പർവ് 2026’-ന്റെ സമാപന ചടങ്ങിനെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മൺമറഞ്ഞുപോയ മഹത്തുക്കൾ നമുക്കായി കരുതിവെച്ച പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പൈതൃകങ്ങളെ വെറുമൊരു ചരിത്രമായി കാണാതെ, പുതിയ തലമുറയ്ക്ക് അവ കൈമാറുന്നതിലൂടെ മാത്രമേ രാജ്യത്തിന് സമൃദ്ധി കൈവരിക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സാംസ്കാരിക മൂല്യങ്ങൾ ആധുനിക വികസനവുമായി ചേർത്തുവെച്ചുകൊണ്ട് മുന്നേറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സോമനാഥ് ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഈ ആത്മീയ-സാംസ്കാരിക സംഗമം ഭാരതീയ പൈതൃകത്തിന്റെ ഉണർവാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻ ജനപങ്കാളിത്തത്തോടെയാണ് അമൃത് പർവ് ആഘോഷങ്ങൾ സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *