കണ്ണൂർ താബോറിൽ വീണ്ടും ഉരുൾപൊട്ടൽ; ഉദയഗിരി – താബോർ റോഡ് പൂർണ്ണമായി അടച്ചു, അതീവ ജാഗ്രതാ നിർദ്ദേശം

കണ്ണൂർ: കണ്ണൂർ ആലക്കോട് ഉദയഗിരി പഞ്ചായത്തിലെ താബോർ മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ. തോണ്ടങ്കുന്ന് (തൊണ്ടംകുന്ന്) ഭാഗത്താണ് പുതിയതായി ഉരുൾപൊട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇതേ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു.

തുടർച്ചയായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി ഉദയഗിരി – താബോർ റോഡ് പൂർണ്ണമായി അടച്ചു. ജനങ്ങൾ ഈ ഭാഗത്തേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *