എൽഡിഎഫ് വലിയ തോൽവി പ്രതീക്ഷിച്ചില്ല: ബിനോയ് വിശ്വം

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) നേരിട്ട വലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് ഭൂരിപക്ഷം നേടുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടിയെന്നും എന്നാൽ ഫലങ്ങൾ ആ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവിച്ച പരാജയം ചെറിയ കാര്യമല്ലെന്നും, അതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി ഗൗരവമായ വിലയിരുത്തൽ നടത്തുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പരാജയം ന്യായീകരിക്കാൻ ശ്രമിക്കാതെ അതിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ പത്ത് വർഷത്തെ ഭരണത്തിനൊടുവിൽ എൽഡിഎഫ് വലിയ തിരിച്ചടിയാണ് നേരിട്ടത്. ശക്തമായ ആന്റി-ഇൻകമ്പൻസി തരംഗമാണ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തൽ.

തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടിയും മുന്നണിയും ആന്തരികമായി അവലോകനം നടത്തുകയും തുടർനടപടികൾ തീരുമാനിക്കുകയും ചെയ്യുമെന്ന് നേതൃത്ത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *