കോൽക്കത്തയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

കോൽക്കത്ത: പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസസിലെ (WBNUJS) ഒന്നാം വർഷ വിദ്യാർത്ഥിയായ മലയാളി യുവാവിനെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പാലാരിവട്ടം സ്വദേശി ജുവൽ ജോസ് ജെബിൻ ആണ് മരിച്ചത്.​ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ജുവലിനെ ഹോസ്റ്റൽ കെട്ടിടത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞയുടൻ സർവ്വകലാശാല അധികൃതർ പോലീസിനെ വിവരമറിയിക്കുകയും കൊച്ചിയിലുള്ള ബന്ധുക്കളെ വിവരം ധരിപ്പിക്കുകയും ചെയ്തു.​സംഭവത്തിൽ കോൽക്കത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്നും കെട്ടിടത്തിൽ നിന്ന് വീണത് എങ്ങനെയാണെന്നും പോലീസ് പരിശോധിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് തന്നെ കൊച്ചിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *