ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വടക്കൻ മേഖലകളിലും ഹിമാലയത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ രണ്ടുമണിയോടെയാണ് ഉണ്ടായത്.
ഭൂചലനം അനുഭവപ്പെട്ടതോടെ ഉറങ്ങിക്കിടന്നിരുന്ന ചിലർ വീടുകളിൽനിന്ന് പുറത്തേക്ക് ഇറങ്ങി. സംഭവത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നില്ല.

