മൂന്നാർ പുഷ്പമേളയ്ക്ക് മറ്റന്നാൾ തുടക്കം; വിരുന്നൊരുക്കി വിദേശ പൂക്കളും ഗ്ലാസ് വാച്ച് ടവറും

മൂന്നാർ: വിനോദസഞ്ചാര ഭൂപടത്തിൽ വിസ്മയങ്ങൾ തീർക്കാൻ അഞ്ചാമത് മൂന്നാർ പുഷ്പമേളയ്ക്ക് മറ്റന്നാൾ (മെയ് 1) തുടക്കമാകും. ജില്ലാ വിനോദസഞ്ചാര വകുപ്പിന്റെ (ഡി.ടി.പി.സി) നേതൃത്വത്തിൽ മെയ് ഒന്ന് മുതൽ 10 വരെ ദേവികുളം റോഡിലുള്ള ബോട്ടാണിക്കൽ ഗാർഡനിലാണ് മേള സംഘടിപ്പിക്കുന്നത്.

മൂന്നാറിന്റെ തനതു പുഷ്പങ്ങൾക്കൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ള അസീലിയ, റോസ്, ഓർക്കിഡ്, ആന്തൂറിയം തുടങ്ങി രണ്ടായിരത്തിലധികം ഇനങ്ങളിലായി ഒരു ലക്ഷത്തോളം ചെടികളാണ് ഇത്തവണ സന്ദർശകരെ കാത്തിരിക്കുന്നത്. മധ്യവേനലവധിക്കാലത്ത് മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ രീതിയിൽ പുഷ്പമേള ഒരുക്കിയിട്ടുള്ളത്.

പ്രധാന ആകർഷണങ്ങൾ:

പുതുതായി നിർമിച്ച ഗ്ലാസ് വാച്ച് ടവർ, റെയ്ൻബോ റൈഡ് എന്നിവയാണ് ഈ വർഷത്തെ പ്രധാന സവിശേഷതകൾ.

മിനി റിവർ സൈഡ് ബീച്ച്, മ്യൂസിക്കൽ ഫൗണ്ടൻ, സെൽഫി പോയിന്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

വിവിധ സ്റ്റാളുകൾ, ഭക്ഷണശാലകൾ, ദീപാലങ്കാരങ്ങൾ എന്നിവയും സജ്ജമാണ്.

എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ആംഫി തിയറ്ററിൽ വൈവിധ്യമാർന്ന കലാപരിപാടികൾ നടക്കും.

പ്രവേശന വിവരം: രാവിലെ 9 മണി മുതൽ രാത്രി 9 വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വർഷം 70,000 പേർ മേള സന്ദർശിച്ചിരുന്നു. ഇത്തവണ ഒരു ലക്ഷത്തിലധികം സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *