ടനുണ്ട: ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച ഗോൾഡൻ റിട്രീവർ നായയെ കണ്ടെത്താനുള്ള ദേശീയ പോരാട്ടത്തിൽ ‘ബ്രൂസ്’ എന്ന ഗോൾഡൻ റിട്രീവർ വിജയിയായി. ദക്ഷിണ ഓസ്ട്രേലിയയിലെ ടനുണ്ടയിൽ സംഘടിപ്പിച്ച 13-ാമത് ഗോൾഡൻ റിട്രീവർ നാഷണൽ ചാമ്പ്യൻഷിപ്പിലാണ് ക്വീൻസ്ലാൻഡിൽ നിന്നുള്ള ബ്രൂസ് “വിന്നർ ഓഫ് വിന്നേഴ്സ്” (Winner of Winners) പട്ടം സ്വന്തമാക്കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 300 ഗോൾഡൻ റിട്രീവർമാർ ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചു. നായകളുടെ ബാഹ്യസൗന്ദര്യം, ശാരീരിക ആരോഗ്യം, ഉടമസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കാനുള്ള ശേഷി (Obedience) എന്നിവ അടിസ്ഥാനമാക്കിയായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. മത്സരത്തിൽ പങ്കെടുത്ത നായകളുടെ പ്രകടനവും നിലവാരവും വളരെ ഉയർന്നതാണെന്ന് വിധികർത്താക്കൾ വിലയിരുത്തി.

