റിയൽ എസ്റ്റേറ്റ് വിപണിയിൽ തിരിച്ചടി; പലിശനിരക്ക് വർധനവും നികുതി മാറ്റങ്ങളും പ്രതികൂലമായെന്ന്‌ സാമ്പത്തിക വിദഗ്ധർ

സിഡ്നി: റിസർവ് ബാങ്ക് പലിശനിരക്കുകൾ ഉയർത്തിയതിനെ തുടർന്ന് ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ ഇടിവ് അനുഭവപ്പെടുന്നു. മുൻവർഷങ്ങളിലെ തിരിച്ചടികളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് നിലവിലെ വിപണിയിലെ തകർച്ച വിലയിരുത്തപ്പെടുന്നത്. എഎംപിയുടെ (AMP) ചീഫ് ഇക്കണോമിസ്റ്റ് ഷെയ്ൻ ഒലിവറിന്റെ വിശകലനം അനുസരിച്ച്, കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ വിവിധ ഘട്ടങ്ങളിലായി ഏഴ് വലിയ വിപണി ഇടിവുകളാണ് ഓസ്‌ട്രേലിയ നേരിട്ടിട്ടുള്ളത്.

പലിശനിരക്കിലെ വർധനവ് മൂലം ഭവനവായ്പകൾക്ക് ചെലവേറുന്നതാണ് പ്രധാനമായും വിപണിയെ ബാധിക്കാറുള്ളതെങ്കിലും, കോവിഡ് പ്രതിസന്ധി പോലുള്ള സമയങ്ങളിലും സമാനമായ തകർച്ചയുണ്ടായിട്ടുണ്ട്. 2020 ഏപ്രിൽ മാസത്തിലെ കോവിഡ് ലോക്ക്ഡൗൺ സമയത്ത് ശരാശരി ഭവന മൂല്യത്തിൽ 1.5 ശതമാനത്തിന്റെ കുറവുണ്ടായി. തുടർന്ന് ഫെഡറൽ ബാങ്ക് പണപ്പെരുപ്പം കുറയ്ക്കാൻ പലിശനിരക്ക് ഉയർത്തിയതോടെ 2022 ഏപ്രിലിനും 2023 ജനുവരിക്കും ഇടയിൽ വീടുകളുടെ വിലയിൽ 8.1 ശതമാനത്തിന്റെ കൂപ്പുകുത്തൽ രേഖപ്പെടുത്തി. ഇതിനുമുമ്പ് 2017 സെപ്റ്റംബർ മുതൽ ആരംഭിച്ച 19 മാസത്തെ കാലയളവിൽ 8.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതാണ് സമീപകാലത്തെ ഏറ്റവും വലിയ തകർച്ച.

എന്നാൽ നിലവിലെ വിപണി സാഹചര്യം അടുത്ത വർഷം ഏപ്രിൽ വരെ തുടരുമെന്നും, മുൻപത്തെ ഉയർന്ന വിലയിൽ നിന്ന് മൊത്തത്തിൽ 7.8 ശതമാനം വരെ ഇടിവുണ്ടാകുമെന്നും ഷെയ്ൻ ഒലിവർ പ്രവചിക്കുന്നു. വിപണിയിൽ തുടർച്ചയായി ഉണ്ടായ മൂന്ന് പലിശനിരക്ക് വർധനവുകളാണ് നിലവിലെ ഇടിവിന് തുടക്കമിട്ടത്. എങ്കിലും, പ്രോപ്പർട്ടി ഇൻവെസ്റ്റർ നികുതികളിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ കാരണം ഉപഭോക്താക്കളുടെ മാനസികാവസ്ഥയിലുണ്ടായ മാറ്റമാണ് നിലവിലെയ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നത്.

അതേസമയം, രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഈ പ്രതിസന്ധി വ്യത്യസ്ത രീതിയിലാണ് ബാധിച്ചിട്ടുള്ളതെന്ന് നാഷണൽ ഓസ്‌ട്രേലിയ ബാങ്ക് (NAB) വ്യക്തമാക്കുന്നു. സിഡ്നി, മെൽബൺ തുടങ്ങിയ വൻകിട നഗരങ്ങളിൽ വീടുകളുടെ വിലയിൽ 10 ശതമാനം വരെ ഇടിവുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ബ്രിസ്ബേൻ, പെർത്ത്, അഡ്ലെയ്ഡ്, ഹോബാർട്ട് തുടങ്ങിയ ഇടങ്ങളിൽ വിപണി തകർച്ചയുടെ തോത് 2 മുതൽ 4 ശതമാനം വരെ മാത്രമായിരിക്കുമെന്നും, 2026 ആകുമ്പോഴേക്കും ഈ നഗരങ്ങളിലെ ഭവന മൂല്യം വീണ്ടും ഉയരുമെന്നുമാണ് ബാങ്കിന്റെ പ്രവചനം

Leave a Reply

Your email address will not be published. Required fields are marked *