നവീകരിച്ച നെല്ലിയാമ്പതി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു

നെല്ലിയാമ്പതി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച നെല്ലിയാമ്പതി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. വില്ലേജ് ഓഫീസ് അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ. പ്രേമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ രവീന്ദ്രന്‍, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മായാണ്ടി, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എ. അബ്ദുള്‍ ലത്തീഫ്, ആര്‍.ഡി.ഒ കെ. ദേവകി, ചിറ്റൂര്‍ തഹസില്‍ദാര്‍ ബി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം നിഷ ഹൈദരലി, ഗ്രാമപഞ്ചായത്തംഗം ആർ. രജിത, രാഷ്ട്രീയകക്ഷി പ്രതിനിധികളായ സുബ്രഹ്മണ്യന്‍, കെ.ആര്‍. ശിവന്‍, ഈശ്വരന്‍, അലിയാര്‍ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *