തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുഭരണ വകുപ്പിന് കീഴിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി പുതിയ സംവിധാനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഓരോ ഫയലുകളുടെയും തല്‍സ്ഥിതി കൃത്യമായി അറിയാൻ സാധിക്കുമെന്നും വിവിധ പദ്ധതികള്‍ കൃത്യമായി മാപ്പിങ് നടത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം തന്നെ ഹൈസ്പീഡ് റെയിലുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാരിന് ലഭിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു
സംസ്ഥാനത്ത് വകുപ്പുകളുടെ ഏകോപനത്തിന് പുതിയ സംവിധാനം വരുമെന്ന് മുഖ്യമന്ത്രി

