ഇനി കേരളം: സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കി മാറ്റാനുള്ള ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. നിലവിൽ ഭരണഘടനയുടെ ഇംഗ്ലീഷ് പതിപ്പിൽ സംസ്ഥാനത്തിന്റെ പേര് ‘ കേരള’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പേര് മലയാളത്തിൽ ഉപയോഗിക്കുന്ന ‘കേരളം’ എന്ന രൂപത്തിലാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.

ഭരണഘടനയിലെ ഒന്നാം പട്ടികയിലും ബന്ധപ്പെട്ട വ്യവസ്ഥകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. ലോക്സഭയിലെ ചർച്ചയ്ക്കിടെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ആവശ്യം വിവിധ അംഗങ്ങൾ ഉന്നയിച്ചു.

ബിൽ ഇനി രാജ്യസഭയുടെ പരിഗണനയ്ക്കായി അയക്കും. ഇരുസഭകളും പാസാക്കിയ ശേഷം രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ വരികയും ചെയ്താലേ പേര് ഔദ്യോഗികമായി മാറുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *