ന്യൂഡൽഹി: പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽ മൂന്നാം ധനവിനിയോഗ ബില്ലിന് അംഗീകാരം ലഭിച്ചു. ലോക്സഭ നേരത്തെ തന്നെ പാസാക്കിയ ബില്ലിന് രാജ്യസഭ കൂടി അംഗീകാരം നൽകിയതോടെയാണ് പാർലമെന്ററി നടപടികൾ പൂർത്തിയായത്. ഇതിനുപിന്നാലെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.
നീറ്റ് (NEET) പരീക്ഷാ വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പലതവണ സഭാ നടപടികൾ തടസ്സപ്പെട്ടിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷമാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇതിനുപുറമേ, ടാക്സേഷൻ ഭേദഗതി ബില്ലിനും ലോക്സഭ ഇന്ന് അംഗീകാരം നൽകി.

